2011, ഫെബ്രുവരി 18, വെള്ളിയാഴ്‌ച

പാപിയുടെ കുബസാരം..
ആരുനീ സുന്ദരി നിലാവിന്റെ ശോഭയില്‍,
 എന്‍ മുന്‍മ്പില്‍ നില്‍ക്കുമീ അപ്സര കന്യകേ,

നിന്‍ പുഞ്ചിരി എന്നില്‍ വിടരുന്ന പൂക്കളകുന്നു,

നിന്‍ കണ്ണുനീര്‍ എന്‍ ഹൃദയത്തില്‍ നിന്നുമുദിക്കുന്ന രക്തവും.

നിന്‍ അഴിച്ചിട്ട കാര്‍കൂന്തലില്‍ മയങ്ങുന്ന പൂവാകുന്നു ഞാന്‍,

നിന്‍ തുടിക്കുന്ന ഹൃദയത്തിന്‍ താളമാകുന്നു ഞാന്‍,

പക്ഷെ, നിന്നെ എനിക്കറിയില്ല നിന്‍ പേരിനിക്കറിയില്ല, 
നീ ഏതപ്സര കന്യക. 

രാത്രിയുടെ റാണിയായ് നിശാഗന്ധിയായ് നീ വിടര്‍ന്നതും.

നിന്‍ അദരങ്ങളിലൊളിപ്പിച്ച തേന്‍ ഞാന്‍ നുകര്‍ന്നതും

നിന്‍ മനസ്സിലെ സ്നേഹത്തിന്‍ ചക്ഷകം ഞാന്‍ കവര്‍ന്നതും.

ഓര്‍മ്മയില്‍ എന്നപോല്‍ എന്‍ മനസ്സില്‍ എതുന്നു.

എന്നിട്ടും നിന്നെ എനിക്കറിയില്ല നിന്‍ പേരിനിക്കറിയില്ല,
നീ ഏതപ്സര കന്യക.  
ഫ.......

വെട്ടി കളയുക നിങ്ങള്‍,

അവളുടെ സൌന്ദര്യത്തെ വര്‍ണ്ണിച്ചെഴുതിയ,
എന്റെ കൈ വിരലുകളെ.

കുത്തിക്കീറുക നിങ്ങള്‍,

കാമത്താല്‍ അവള്‍ക്ക് വേണ്ടി തുടിക്കുന്ന എന്റെ ഹൃദയത്തെ.

പിഴിതെടുക്കുക നിങ്ങള്‍, 

അവളുടെ നഗ്നമേനിയെ ആസ്വതിക്കുന്ന എന്റെ കണ്ണുകളെ.

എന്നിട്ട്,  

ശവപ്പെട്ടിയില്‍ പോലും,
കാമം കണ്ടെത്തുന്നവരുടെ ഇടയില്‍നിന്നും

നിങ്ങളവളെ നന്മയുടെ കൈലാസത്തില്‍  പ്രതിഷ്ടിക്കുക.

ശിഷ്ടജീവിതം ഒരു വെറി പിടിച്ച കൈയ്യും,
അവള്‍ക്കു നേരെ നീളാതിരിക്കട്ടെ.

ഒരുവേള, എന്നോട് ചെയ്ത പാപത്തിന്റെ പേരില്‍ സ്വര്‍ഗ്ഗകവാടത്തില്‍ വെച്ചു നിങ്ങള്‍ ചോദ്യം ചെയ്യപെട്ടാല്‍,

അവള്‍ ഉണ്ടാക്കും, അവളുടെ ഹൃദയത്തിലെ എല്ലാ നന്മകളും നല്ക്കി നിങ്ങള്‍ക്ക് വേണ്ടി അവരോട് സംസാരിക്കാന്‍.

2011, ഫെബ്രുവരി 17, വ്യാഴാഴ്‌ച

നിയോഗം..

മരണം ഉറക്കത്തില്‍ നിന്നും ഉണര്‍വ്വിലേക്കുള്ള ഒരു ചുവടവെപ്പ്
ലോകത്തിന്റെ നിയമങ്ങളില്‍ നിന്നും,
അതിര്‍വരമ്പുകളില്‍ നിന്നുമുള്ള രക്ഷപെടലാണത്.
മരണം ബന്ധിക്കപ്പെട്ട ജീവിതത്തില്‍ നിന്നും
സ്വാതന്ത്രത്തിന്റെ താഴവരയിലേക്കുള്ള ചവിട്ടുപടിയാണ്.
ജീവിതം മരണത്തിലേക്കുള്ള വഴിയും,
നാം ആ വഴിയിലെ കാല്‍ നടക്കാരും,
മരണം ആര്‍ക്കുമറിയാത്ത ജീവന്റെ രഹസ്യം,
നാം അത് കണ്ടുപിടിക്കാന്‍ വേണ്ടി നിയോഗിക്കപ്പെട്ടവര്‍ മാത്രം.

ഞാന്‍ഇന്നലെ ഞാനൊരു നിഷേധിയായിരുന്നു,
കള്ളന്റെ മുന്നില്‍ കപട രാഷ്ട്രീയക്കാരന്റെ മുന്നില്‍,
അഴിമതക്കാരന്റെ മുന്നില്‍,
പക്ഷെ, യഥാര്‍ത്ഥംത്തില്‍ ഞാനൊരു പ്രതിഷേധിയണു.
അവഗനിക്കപ്പെട്ട, അടിച്ചമര്‍ത്തപ്പെട്ട ഈ സമൂഹത്തിന്റെ പ്രതിനിധിയാണ്

എന്റെ ഓര്‍മ്മകളിലൂടെ


                               ഞാനൊരു കവിയല്ല, കഥാകൃത്തുമല്ല. ഹൃദയത്തിലെ ഉള്ളറകളില്‍ നിന്നും ചിതറിത്തെറിക്കുന്ന വാക്കുകളും, വാചകങ്ങളും കൂട്ടിച്ചേര്‍ത്ത് പുതിയ അര്‍ത്ഥങ്ങള്‍ നല്‍കുന്നു. സ്വപ്നങ്ങളെ സ്നേഹിക്കുന്ന ബുദ്ധിജീവികളതിനെ കവിതയെന്നു വിളിക്കുന്നു. പക്ഷെ, എന്റെ ഹൃദയത്തില്‍ നിന്നും ചിതറിത്തെറിക്കുന്ന വാക്കുകള്‍, അത് കവിതയല്ല അതെന്റെ ഹൃദയരഹസ്യങ്ങളാണ്. ഹൃദയത്തില്‍ സൂക്ഷിക്കാന്‍ കഴിയാത്തതിനാല്‍ ങ്ങാനവയെ കടലാസ്സിലേക്ക് പകര്‍ത്തുന്നു എന്നു മാത്രം.